LiveTV

Live

Kerala

തെച്ചിപ്പൂ ചൂടി, ചുവന്ന പട്ടുടുത്ത് ഓണപ്പൊട്ടന്‍മാരെത്തി

 തെച്ചിപ്പൂ ചൂടി, ചുവന്ന പട്ടുടുത്ത് ഓണപ്പൊട്ടന്‍മാരെത്തി
Summary
ഉത്രാട ദിനം പുലര്‍ച്ചെ തുടങ്ങുന്ന ഓണപ്പൊട്ടന്‍മാരുടെ പാച്ചില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളുടെ ഭാഗം കൂടിയാണ്

വര്‍ഷങ്ങള്‍ പഴക്കമുള്ള ഓണ സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലാണ് വടക്കന്‍ കേരളത്തിലെ ഓണപ്പൊട്ടന്‍മാര്‍. ഉത്രാട ദിനം പുലര്‍ച്ചെ തുടങ്ങുന്ന ഓണപ്പൊട്ടന്‍മാരുടെ പാച്ചില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളുടെ ഭാഗം കൂടിയാണ്.

ഉത്രാട ദിനത്തില്‍ പുലര്‍ച്ചെ തന്നെ തുടങ്ങി ഓണപ്പൊട്ടന്‍മാരുടെ പാച്ചില്‍. മുഖത്ത് ചായം പൂശി, തെച്ചി പൂ ചൂടി, ചുവന്ന പട്ടുടുത്ത്, കുട ചൂടി, കൈയിലെ മണി കിലുക്കിയാണ് വരവ് വേഷം കെട്ടി കഴിഞ്ഞാല്‍ ഇവര്‍ മിണ്ടില്ല. മഹാബലയിലാണ് ഓണപ്പൊട്ടന്‍മാരായി എത്തുന്നതെന്നും വിശ്വസിക്കുന്നു. ആചാര പ്രകാരം ഇത്തവണയും കുറ്റ്യാടിയിലെ നെട്ടൂര്‍ തറവാട്ടിലേക്കായിരുന്നു ഓണപ്പൊട്ടന്‍മാര്‍ കൂട്ടത്തോടെ ആദ്യം എത്തിയത്. നെട്ടൂര്‍ കാരണവരില്‍ നിന്നും കോടി വാങ്ങിയ ശേഷം മറ്റിടങ്ങിലേക്കും ഓണപ്പൊട്ടന്‍മാര്‍ പോയി. പ്രജകളെ അനുഗ്രഹിച്ച് സന്തോഷം പകര്‍ന്നുള്ള യാത്ര. അത്തം മുതല്‍ വൃതമെടുത്ത ശേഷമാണ് മലയ സമുദായക്കാര്‍ ഓണപ്പൊട്ടന്‍മാരായി എത്തുന്നത്.