LiveTV

Live

Kerala

'ഇന്ത്യ ഭരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങണം'

'ഇന്ത്യ ഭരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങണം'
Summary
ന്ത്യ ഭരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. കെപിസിസിയുടെ കര്‍ഷക രക്ഷാസമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം..

ഇന്ത്യ ഭരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. കെപിസിസിയുടെ കര്‍ഷക രക്ഷാസമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും കര്‍ഷകരുടെ കാര്യത്തില്‍ ഒരേ നിലപാടാണെന്നും ആന്റണി പറഞ്ഞു.

കര്‍ഷകരുടെ പ്രശ്നങ്ങളുയര്‍ത്തി കെപിസിസി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. മോദി ഭരണത്തില്‍ കര്‍ഷക ആത്മഹത്യ 42 ശതമാനമാണ് വര്‍ധിച്ചത്. എഴുപത്തിരണ്ടായിരം കോടിയുടെ കാര്‍ഷിക കടമാണ് യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കയ്യേറ്റക്കാരുടെ മുന്നണിയുടെ അഴിമതി ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. എഐസിസി ജന.സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, വിഎസ് വിജയരാഘവന്‍ , സിപി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.