LiveTV

Live

Kerala

കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്
Summary
കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്. 

സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തബര്‍ ഒന്ന് വെള്ളിയാഴ്ച്ച. കോഴിക്കോട് കാപ്പാട് മാസപിറവി ദൃശ്യമായതിനാല്‍ നാളെ(ബുധന്‍) ദുല്‍ ഹജ്ജ് ഒന്നായിരിക്കും. ദുല്‍ഹജ്ജ് പത്ത് സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച്ച ബലി പെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദറലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്,

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി സുഹൈല്‍ മൌലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.