LiveTV

Live

Kerala

ഷഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട് നല്‍കിയതായി ആരോപണം

ഷഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട്  നല്‍കിയതായി ആരോപണം
Summary
വിവാഹം അസാധുവാക്കി കോടതി വീട്ടുകാര്‍ക്കൊപ്പമയച്ച വൈക്കം സ്വദേശിനി ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട് നല്‍കിയതായി ആരോപണം

വിവാഹം അസാധുവാക്കി കോടതി വീട്ടുകാര്‍ക്കൊപ്പമയച്ച വൈക്കം സ്വദേശിനി ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട് നല്‍കിയതായി ആരോപണം. കിളിക്കൊല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളാണ് ഷെഫിന്നെതിരെയെന്ന വ്യാജേനെ പോലിസ് ഉപയോഗിച്ചതെന്നാണ് ആരോപണമുയരുന്നത്.

പ്രദേശവാസിയായ മുഹമ്മദ് ഷെഫിന്‍ എന്നയാള്‍ക്കെതിരെയുള്ള രണ്ടു കേസുകള്‍ ഷെഫിന്‍ ജഹാന്റെ പേരിൽ പോലിസ് പ്രചരിപ്പിച്ചെന്നാണ് ആരോപണം. പാസ്‌പോര്‍ട് സറണ്ടര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പാസ്‌പോര്‍ട് ഓഫീസില്‍ നിന്ന് നോട്ടീസ് വന്നതിനെ തുടര്‍ന്നാണ് ഷെഫിന്‍ ജഹാന്‍ പോലിസില്‍ വിവരം അന്വേഷിച്ചത്. ക്രൈംനമ്പർ 889/11, 1051/13 എന്നീ കേസുകളാണ് ഷഫിൻ ജഹാനെതിരെയാക്കി പൊലീസ് റിപ്പോർട്ട് നൽകിയത്. ക്രിമിനൽ കേസുകൾ മറച്ചുവച്ച് പാസ്പോർട്ട് റിന്യൂ ചെയ്തുവെന്നും അതിനാൽ അത് സറൻഡർ ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. 15 ദിവസത്തിനുള്ളിൽ പാസ്പോർട്ട് സറൻഡർ ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.