LiveTV

Live

Kerala

കാന്തപുരം സുന്നിവിഭാഗം നേതാക്കള്‍ ബിജെപി പരിപാടിയില്‍; വ്യാപക പ്രതിഷേധം 

കാന്തപുരം സുന്നിവിഭാഗം നേതാക്കള്‍ ബിജെപി പരിപാടിയില്‍; വ്യാപക പ്രതിഷേധം 
Summary
മംഗളൂരുവില്‍ നടത്തിയ പരിപാടിയിലാണ് കാന്തപുരം സുന്നിവിഭാഗം നേതാക്കള്‍ പങ്കെടുത്തത്

കാന്തപുരം സുന്നിവിഭാഗം നേതാക്കള്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെതിരെ വ്യാപക പ്രതിഷേധം. മംഗളൂരുവില്‍ നടത്തിയ പരിപാടിയിലാണ് കാന്തപുരം സുന്നിവിഭാഗം നേതാക്കള്‍ പങ്കെടുത്തത്.മംഗളൂരുവിലെ ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെതിരെ കാന്തപുരം വിഭാഗത്തിനകത്തും പ്രതിഷേധം പുകയുന്നു. ബിജെപി മംഗളൂരു ബ്ലോക്ക് ഘടകം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലാണ് കാന്തപുരം സുന്നി വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തത്. നൂറുകണക്കിന് പേരാണ് പരിപാടിക്കെത്തിയത്. ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും ഇത്രയധികം പേര്‍ എത്തുന്നത് ഇത് ആദ്യമായിട്ടാണ്.

എസ് എസ് എഫ് മുടിപ്പൂര്‍ സെക്ടര്‍ പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് ഹിമാമി, എസ് എസ് എഫ് പറപ്പുര്‍ പ്രസിഡണ്ട് അലി ഹൈദര്‍ സഅദി, എസ് എസ് എഫ് അമുഞ്ഞെ പ്രസിഡണ്ട് അബ്ദുല്‍ മജീദ് കാമില്‍, എസ് എസ് എഫ് വീരമംഗില പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഅദി തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു. ആരു സഹായിക്കാനുണ്ടോ അവരോടൊപ്പമുണ്ടാവുമെന്ന് അബൂബക്കര്‍ സിദ്ദീഖ് ഹിമാമി പരിപാടിയില്‍ പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍ നേടിതരാം എന്ന് വിശ്വസിപ്പിച്ചാണ് മദ്രസാ അധ്യാപകടക്കമുള്ളവരെ പരിപാടിക്കെത്തിച്ചത്. മുസ്ലിം വിഭാഗത്തെ പരിപാടിയില്‍ എത്തിക്കുന്നതിന് എ ബി ഹനീഫ് നിസാമിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.