LiveTV

Live

Kerala

മുസ്‌ലിം സൗഹൃദ വേദിയുടെ പ്രതിഷേധ കൂട്ടായ്മ

മുസ്‌ലിം സൗഹൃദ വേദിയുടെ പ്രതിഷേധ കൂട്ടായ്മ
Summary
ദലിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി ജനിപ്പിച്ച് അരക്ഷിതരാക്കാനുള്ള ഫാസിസ്റ്റുകളുടെ നിഗൂഢ താല്‍പര്യത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് സംഘമം ഉദ്ഘാടനം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

ന്യൂനപക്ഷ ദളിത് വേട്ടയ്‌ക്കെതിരെ കൊച്ചിയില്‍ മുസ്‌ലിം സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി സംഗമം ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ഫാഷിസത്തിനെതിരായ വിശാല മതേതരക്കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രതികരിച്ചു.

ദലിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി ജനിപ്പിച്ച് അരക്ഷിതരാക്കാനുള്ള ഫാസിസ്റ്റുകളുടെ നിഗൂഢ താല്‍പര്യത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് സംഘമം ഉദ്ഘാടനം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. രാജ്യത്തിന്റെ മത സൗഹാര്‍ദത്തെയും ഭരണഘടനാ തത്വങ്ങളെ തകര്‍ക്കുന്ന തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമത്തെ മതേതര സമൂഹത്തിന്റെ ഐക്യത്തിലൂടെ ചെറുത്ത് തോല്‍പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്. പിടി തോമസ് എംഎല്‍എ, സി പിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. മുസ്‌ലിം സൗഹൃദ വേദി എറണാകുളം മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ സംഗമം ഒരുക്കിയത്.