LiveTV

Live

Kerala

മട്ടന്നൂര്‍ നഗരസഭ നാളെ പോളിങ് ബൂത്തിലേക്ക്

മട്ടന്നൂര്‍ നഗരസഭ നാളെ പോളിങ് ബൂത്തിലേക്ക്
Summary
രണ്ടാഴ്ചയോളം നീണ്ട പരസ്യ പ്രചാരണത്തിന് ശേഷം മട്ടന്നൂര്‍ നഗരസഭ നാളെ പോളിങ് ബൂത്തിലേക്ക്. മുപ്പത്തിയഞ്ച് വാര്‍ഡുകളിലായി 112സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുളളത്.

കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലേക്കുളള തെരഞ്ഞെടുപ്പ് നാളെ നടക്കും. മുപ്പത്തിയഞ്ച് വാര്‍ഡുകളിലായി 112സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. പത്തിന് രാവിലെ പതിനൊന്ന് മണിയോടെ ഫലമറിയാനാവും.

രണ്ടാഴ്ചയോളം നീണ്ട പരസ്യ പ്രചാരണത്തിന് ശേഷം മട്ടന്നൂര്‍ നഗരസഭ നാളെ പോളിങ് ബൂത്തിലേക്ക്. മുപ്പത്തിയഞ്ച് വാര്‍ഡുകളിലായി 112സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുളളത്. 36330 വോട്ടര്‍മാരാണ് നഗരസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുക.140 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. മുഴുവന്‍ ബൂത്തുകളിലും വെബ്ബ് കാസ്റ്റിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തും.

അഞ്ച് ബൂത്തുകളെ പ്രശ്ന ബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍വന്‍പോലീസ് സംഘത്തെയും സുരക്ഷക്കായി വിനിയോഗിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ ആരംഭിക്കും. അറുനൂറോളം വരുന്ന കന്നി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്തതിന് ശേഷം വ‍ക്ഷത്തെകള്‍വിതരണം ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍തീരുമാനിച്ചിട്ടുണ്ട്. എല്‍.ഡി.എഫും യു.ഡി.എഫും മുഴുവന്‍സീറ്റുകളിലും എന്‍.ഡി.എ 32 വാര്‍ഡുകളിലും മത്സരരംഗത്തുണ്ട്. എട്ടിടത്ത് എസ്.ഡി.പി.ഐയും ഒരിടത്ത് പി.സി ജോര്‍ജിന്‍റെ ജനപക്ഷവും മത്സരിക്കുന്നു. പത്തിനാണ് വോട്ടെണ്ണല്‍.