LiveTV

Live

Kerala

മ​ത​സ്‍പർ​ധ വ​ള​ർ​ത്തു​ന്ന പ്ര​സ്താ​വ​ന; സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

മ​ത​സ്‍പർ​ധ വ​ള​ർ​ത്തു​ന്ന പ്ര​സ്താ​വ​ന; സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു
Summary
ഹൈ​ക്കോ​ട​തി നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സെ​ൻ​കു​മാ​റി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ച​ത്

മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ പോലീസ് മുൻ മേധാവി ടി പി സെൻകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നിതിനാലാണ് ജൂലൈ 29ന് സെൻകുമാറിനെ അറസ്റ്റ് ചെയ്തശേഷം ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമീപകാല പോലീസ് ചരിത്രത്തിൽ ഒരു മുൻ പോലീസ് മേധാവിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. അതിനിടെ വിവാദ പരാമർശം പരിശോധിച്ച ഫോറൻസിക് വിഭാഗം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിലാണ് പോലീസ് മുൻ മേധാവി ടി പി സെൻകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ ജൂലൈ 25ന് സെൻകുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻ‌പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്യുന്ന പക്ഷം ഉപാധികളോടെ ജാമ്യത്തിൽ
പോകാമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം.

മുൻകൂർജാമ്യം ലഭിച്ച ശേഷം നേരിട്ട ഹാജരായ സെൻകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. രണ്ട് ജാമ്യക്കാരെ ഹാജരാക്കി 50,000 രൂപ കെട്ടിവെച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. സമീപകാല ചരിത്രത്തിൽ ഇത്തരമൊരു കേസിൽ പൊലീസ് മുൻ മേധാവിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് അപൂർവ്വമാണ്. അതിനിടെ സെൻകുമാറിന്റെ വിവാദ പരാമർശം ഉള്ളതായി പറയപ്പെടുന്ന വാരിക സമർപ്പിച്ച ഫോണിന്റെയും സിഡിയുടെയും ഫോറൻസിക് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അന്വേഷണസംഘം കോടതിയിൽ നിന്ന് ഉടൻ ശേഖരിക്കും. വാരിക അധികൃതരുടെയും അഭിമുഖം പ്രസിദ്ധീകരിച്ച വെബ്സൈറ്റ് ഉടമയുടെയും മൊഴി കൂടി ശേഖരിച്ച ശേഷമാകും കേസിൽ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.