LiveTV

Live

Kerala

ഇ​ടു​ക്കിയില്‍ ദ​മ്പ​തി​ക​ൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു

ഇ​ടു​ക്കിയില്‍ ദ​മ്പ​തി​ക​ൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു
Summary
ഞാ​യ​റാ​ഴ്ച രാ​വി​ലെ ആറോടെ പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ റോ​ഡി​ൽ വൈ​ദ്യു​തി ക​മ്പി വീ​ണു കി​ട​ക്കു​ന്ന​ത് ഇ​രു​വ​രും ശ്ര​ദ്ധി​ച്ചി​ല്ല

ഇ​ടു​ക്കി ചീ​നി​ക്കു​ഴി​യി​ൽ ദമ്പ​തി​ക​ൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു. ചീ​നി​ക്കു​ഴി ക​ല്ല​റ​യ്ക്ക​ൽ ബാ​ബു, ഭാ​ര്യ ലൂ​സി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത കമ്പി​യി​ൽ​നി​ന്ന് ഇ​വ​ർ​ക്കു ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആറോടെ പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ റോ​ഡി​ൽ വൈ​ദ്യു​തി ക​മ്പി വീ​ണു കി​ട​ക്കു​ന്ന​ത് ഇ​രു​വ​രും ശ്ര​ദ്ധി​ച്ചി​ല്ല. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലൂ​സി​ക്കും ഷോ​ക്കേ​റ്റ​ത്. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.