LiveTV

Live

Kerala

ദേവികുളം സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

ദേവികുളം സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍
Summary
ദേവികുളം സ്പെഷ്യല്‍ തഹസില്‍ദാര്‍ എ എസ് ജോസഫിന് സസ്പെന്‍ഷന്‍. ഇടുക്കി ജില്ലാകളക്ടറുടേതാണ് നടപടി. ഇക്കാനഗറിലെ കയ്യേറ്റം ഒഴിപ്പിക്കാതെ..

മൂന്നാറില്‍ ഒഴിപ്പിക്കാത്ത കൈയേറ്റം ഒഴിപ്പുച്ചുവെന്ന് സ്പെഷ്യല്‍ തഹസില്‍ദാറുടെ തെറ്റായ റിപ്പോര്‍ട്ട്. പാര്‍ട്ടി ഗ്രാമമായ ഇക്കാനഗറിലെ കൈയേറ്റം ഒഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ കെഎസ് ജോസഫിനെ അന്വേഷണ വിധേയമായി ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു.

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീട് സ്ഥിതിചെയ്യുന്ന പാര്‍ട്ടി ശക്തികേന്ദ്രമായ ഇക്കാ നഗറില്‍ ഒഴിപ്പിക്കാത്ത കൈയേറ്റം ഒഴിപ്പിച്ചുവെന്നാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന കഴിഞ്ഞ രണ്ടാം തിയ്യതി. സ്ഥലത്തെത്തിയ സ്പെഷ്യല്‍ തഹസില്‍ദാര്‍ കയ്യേറി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഏതാനും കല്ലുകള്‍ ഇളക്കിമാറ്റിയ ശേഷം കൈയേറ്റം പൂര്‍ണമായും ഒഴിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കി.

സംശയത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഭൂസംരക്ഷണ സേനാംഗങ്ങളില്‍ നിന്നും മൊഴിയെടുത്ത ദേവികുളം സബ് കലക്ടര്‍ റിപ്പോര്‍ട്ട് തെറ്റെന്ന് കണ്ടെത്തിയിരുന്നു. കൈയേറ്റക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. മൂന്നാര്‍ മേഖലയിലെ ഒഴിപ്പിക്കുന്നതിനാണ് പ്രത്യേക ചുമതലയുള്ള തഹസില്‍ദാറെ നിയമിച്ചിരിക്കുന്നത്.

ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നാലെ പ്രത്യേക ചുമതലയുണ്ടായിരുന്ന ഷൈജുപി ജേക്കബിനെ തൊടുപുഴ തഹസില്‍ദാറായി സ്ഥലം മാറ്റിയിരുന്നു. പിന്നീട് ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥാനാണ് കെഎസ് ജോസഫ്. തെറ്റായ വിവരം നല്‍കിയ കെഎസ് ജോസഫിനെ ജില്ലാ കലക്ടര്‍ ജിആര്‍ ഗോഗുലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.