LiveTV

Live

Kerala

കോഴിക്കോട് വാഹനാപകടം: മരിച്ചവരുടെ എണ്ണം ഏഴായി

കോഴിക്കോട് വാഹനാപകടം: മരിച്ചവരുടെ എണ്ണം ഏഴായി
Summary
കോഴിക്കോട് കൈതപ്പൊയിലി‍ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. താമരശേരി അടിവാരത്ത് സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട് കൈതപ്പൊയിലി‍ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. കരുവന്‍പൊയില്‍ സ്വദേശി മജീദിന്‍റെ മകള്‍ ആറു വയസുകാരി ആയിഷ നുഹയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആയിഷയുടെ സഹോദരി ജസയും ഇന്നലെ മരിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആയിഷ നുഹ ഇന്നലെ മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ആയിഷയുടെ മരണം സ്ഥിരീകരിച്ചത്. അയിഷയുടെ സഹോദരി ഒരു വയസുകാരി ജസയും ഇന്നലെ മരിച്ചിരുന്നു. ഇന്നലെ മരിച്ച അബ്ദുര്‍ റഹ്മാന്‍, ഭാര്യ സുബൈദ, ചെറു മക്കളായ മുഹമ്മദ് നിഹാല്‍, ജസ എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെ ചുളിയോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

സിറാത്തുല്‍ മുസ്തകീന്‍ മദ്രസയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമായിരുന്നു ഖബറടക്കം. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഹന ഫാത്തിമയുടെ മൃതദേഹം ഇന്ന് രാവിലെ പടനിലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. മലയമ്മ സ്വദേശിയായ പ്രമോദിന്‍റെ മൃതദേഹം വീട്ടു വളപ്പില്‍ സംസ്കരിച്ചു.

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു താമരശേരി കൈതപ്പൊയിലില്‍ വെച്ച് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ജീപ്പ് എതിരെ വന്ന ബസിലിടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധഅപകടത്തിനിടയാക്കിയതായാണ് നാട്ടുകാര്‍ പറയുന്നത്.