LiveTV

Live

Kerala

ജി.എസ്.ടി കൌണ്‍സില്‍ യോഗം ഇന്ന്; ഹോട്ടല്‍ നികുതികുറക്കാന്‍ കേരളം

ജി.എസ്.ടി കൌണ്‍സില്‍ യോഗം ഇന്ന്; ഹോട്ടല്‍ നികുതികുറക്കാന്‍ കേരളം
Summary
നികുതി കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടാന്‍ ലാഭവിരുദ്ധ ചട്ടത്തിന് യോഗം രൂപം നല്‍കും

ജി.എസ്.ടി കൌണ്‍സില്‍ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ളഒരു മാസത്തെ അവലോകനം ഇന്നത്തെ യോഗത്തില്‍ നടക്കും.

നികുതി കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടാന്‍ ലാഭവിരുദ്ധ ചട്ടത്തിന് യോഗം രൂപം നല്‍കും. കൊള്ളലാഭം എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയും ചട്ടത്തിലുണ്ടാകും. ഉപയോഗശൂന്യമായ ഉത്പന്നങ്ങള്‍, ഹോട്ടല്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി നിരക്ക് കുറയ്ക്കണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെടും.