LiveTV

Live

Kerala

ബൈക്കുകളോടുള്ള ഇഷ്ടം മൂത്ത് മെക്കാനിക്കായ വിദ്യാര്‍ഥി

ബൈക്കുകളോടുള്ള ഇഷ്ടം മൂത്ത് മെക്കാനിക്കായ വിദ്യാര്‍ഥി
Summary
പഠനത്തിനൊപ്പം ജോലിയും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ അഭിമാനിക്കുകയാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ഥി. 

ഇനി കോഴിക്കോടുകാരനായ ഒരു വിദ്യാര്‍ഥി മെക്കാനിക്കിനെ പരിചയപ്പെടാം. ബൈക്കുകളോടുള്ള അമിത ഇഷ്ടമാണ് ഈ വിദ്യാര്‍ഥിയെ ഇന്ന് തിരക്കുള്ള മെക്കാനിക്കായി മാറ്റിയത്.

ഇത് സൗരാഗ് കോഴിക്കോട് പേരാമ്പ്ര സ്വദേശി. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബൈക്കുകളോട് ഇഷ്ടം തുടങ്ങി. പിന്നെ സ്വയം പഠിച്ച് മെക്കാനിക്കായി മാറി സാംരഗ്. ഏത് പാതി രാത്രിയാണെങ്കിലും വണ്ടി റിപ്പയറിംഗ് ആണെങ്കില്‍ സാരംഗ് റെഡി. കുറഞ്ഞ കൂലി, മികച്ച സേവനം വിദ്യാര്‍ഥി മെക്കാനിക്കില്‍ കസ്റ്റമേഴ്‌സും ഹാപ്പി.

പഠനത്തിനൊപ്പം ജോലിയും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ അഭിമാനിക്കുകയാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ഥി.