LiveTV

Live

Kerala

'വനിതാ സംഘടന രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ' വിമര്‍ശവുമായി ലക്ഷ്മി പ്രിയ

'വനിതാ സംഘടന രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ' വിമര്‍ശവുമായി ലക്ഷ്മി പ്രിയ
Summary
സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേര്‍മാത്രമേ സംഘടനയില്‍ ഉള്ളൂ. അധികം ആളുകളും ഇതിന് പുറത്താ..

സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിച്ച വിമന്‍ ഇന്‍ കലക്ടീവിനെതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. ഡബ്ല്യുസിസിയുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല. സംഘടനയുടെ പ്രവര്‍ത്തനത്തോട് അഭിപ്രായ വ്യത്യാസമുണ്ട്. എല്ലാ നടിമാരോടും ആലോചിക്കാതെയാണ് സംഘടന രൂപീകരിച്ചത്. സംഘടനയില്‍ അംഗമാകാന്‍ ഭൂരിഭാഗം നടിമാരെയും ക്ഷണിച്ചിട്ടില്ലെന്നും ലക്ഷ്മി പ്രിയ കോട്ടയത്ത് പറഞ്ഞു.

ഹിഡിംന്പി എന്ന നാടകത്തിന്റെ പ്രചരണാര്‍ത്ഥം കോട്ടയത്ത് എത്തിയപ്പോഴാണ് നടി ലക്ഷ്മിപ്രിയ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് സംഘടന രൂപീകരിച്ചത്. 20 പേര്‍മാത്രമാണ് അതിലുള്ളത്. സംഘടനയുടെ പേരില്‍ ഫേയ്സ്ബുക്കിലും മാധ്യമങ്ങളിലും വരുന്ന കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ല. എന്നാല്‍ ഇവരുടെ പല നിലപാടുകളോടും അഭിപ്രായ വ്യത്യാസം തനിക്കുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഡബ്ല്യുസിസിയുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും. സംഘടനയിൽ ചേരാൻ ആരെയും ക്ഷണിച്ചിട്ടില്ല. എല്ലാ ലൊക്കേഷനിലും സിറ്റിംഗ് ജഡ്ജിന്റെ സെൽ വേണമെന്ന ഡബ്ല്യുസിസിയുടെ ആവശ്യത്തോടും യോജിപ്പില്ല. ദിലീപിനെയും അക്രമിക്കപ്പെട്ട നടിയേയും ഒരുപോലെ കണ്ട അമ്മയുടെ നിലപാട് ശരിയാണെന്നും പ്രതിഫലം ലഭിക്കാത്തതടക്കം നിരവധി പ്രശ്നങ്ങള്‍ സിനിമയിലെ സ്ത്രീകള്‍ നേരിടുന്നുണ്ടെന്നും ലക്ഷ്മിപ്രിയ തുറന്ന് പറഞ്ഞു.