LiveTV

Live

Kerala

ചെറുവള്ളി വിമാനത്താവള പദ്ധതിക്കെതിരെ ഭൂരഹിതരുടെ സംഘടന

ചെറുവള്ളി വിമാനത്താവള പദ്ധതിക്കെതിരെ ഭൂരഹിതരുടെ സംഘടന
Summary
വിമാനത്താവള പദ്ധതി ദലിത് - ആദിവാസി ഭൂരഹിതരോടുള്ള വെല്ലുവിളിയാണെന്ന് ഭൂ അധികാര സമിതി നേതാക്കള്‍ ആരോപിച്ചു

ചെറുവള്ളി എസ്റ്റേറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കെതിരെ സമരത്തിനൊരുങ്ങി ഭൂരഹിതരുടെ സംഘടനകള്‍. വിമാനത്താവള പദ്ധതി ദലിത് - ആദിവാസി ഭൂരഹിതരോടുള്ള വെല്ലുവിളിയാണെന്ന് ഭൂ അധികാര സമിതി നേതാക്കള്‍ ആരോപിച്ചു. ഭൂമി ഭൂരഹിതര്‍ക്ക് നല്‍‌കണമെന്ന് ആവശ്യപ്പെട്ട് വിപുലമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം.

ഭൂരഹിതരായ വിവിധ ദലിത് സംഘടനകളുടെ കൂട്ടായ്മയായ ഭൂഅധികാര സമിതിയാണ് വിമാനത്താവള പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ബിലിവേഴ്സ് ചര്‍ച്ചിന് കൈമാറിയതില്‍ നിയമവിരുദ്ധതയുണ്ടെന്ന് സര്‍ക്കാരും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നത് വ്യാജരേഖകള്‍ ചമച്ചാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വസ്തുതകള്‍ മറികടന്ന് ചെറുവള്ളിയില്‍ വിമാനത്താവളം ആരംഭിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഭൂ അധികാര സമിതി സംരക്ഷണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു

ചെറുവള്ളിയില്‍ പദ്ധതി സാധ്യമായില്ലെങ്കില്‍ ളാഹ എസ്റ്റേറ്റാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് ചെങ്ങറയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. 28, 29, 30 തിയതികളിലായി ഭൂസരക്ഷണ സമിതി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഭൂഅധികാര സംരക്ഷണ സമിതി പ്രക്ഷോഭ പരിപാടികള്‍ നടത്തും. ഉന സമര നേതാവ് ജിഗ്നേഷ് മേവാനി പരിപാടികളില്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിമാനത്താവളത്തിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.