LiveTV

Live

Kerala

നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യാമാധവനെ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യാമാധവനെ ചോദ്യം ചെയ്തു
Summary
ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ ചോദ്യം ചെയ്തു. ആലുവയിലുള്ള ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സന്ധ്യയോടെയാണ് ചോദ്യംചെയ്യല്‍ അവസാനിച്ചതെന്നാണ് വിവരം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.ബി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കാവ്യയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൃത്യത്തിന് ശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന് പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇൌ മൊഴിയുടെ അടിസ്ഥാനത്തില്‍ ലക്ഷ്യയില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.