LiveTV

Live

Kerala

എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട; വിന്‍സെന്‍റിന് യുഡിഎഫ് പിന്തുണ

എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട; വിന്‍സെന്‍റിന് യുഡിഎഫ് പിന്തുണ
Summary
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്‍റിന് യുഡിഎഫ് പിന്തുണ.

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്‍റിന് യുഡിഎഫ് പിന്തുണ. കോണ്‍ഗ്രസ് സ്വീകരിച്ച നടപടികള്‍ യുഡിഎഫ് യോഗം ശരിവെച്ചു. വിന്‍സെന്‍റ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് യുഡിഎഫ് അംഗീകരിച്ചു.

മറ്റൊരു എംഎല്‍എക്കും വിന്‍സെന്‍റിന്‍റെ അനുഭവമുണ്ടായിട്ടില്ലെന്ന് പി പി തങ്കച്ചന്‍ പറഞ്ഞു. സ്ത്രീസുരക്ഷാനിമയം ദുരുപയോഗപ്പെടുത്തിയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. നിലവിലെ അന്വേഷണം തൃപ്തികരമല്ല. നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിന്‍സെന്‍റിനെ കോണ്‍ഗ്രസ് പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടില്ല. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെയും യുഡിഎഫിന്‍റെയും നിലപാട്.