LiveTV

Live

Kerala

തോട്ടണ്ടി അഴിമതിക്കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കം

തോട്ടണ്ടി അഴിമതിക്കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കം
Summary
അന്വേഷണ ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി. അന്വേഷണം അന്തിമഘട്ടത്തില്‍ നില്‍ക്കവേയാണ് നടപടി..

തോട്ടണ്ടി അഴിമതി കേസ് അട്ടിമറിക്കാൻ വീണ്ടും നീക്കം. അനേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് സിഐ പി ജ്യോതികുമാറിനെ കാസർഗോട്ടേക്ക് സ്ഥലം മാറ്റി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റടക്കം നാല് പേർ കേസില്‍ പ്രതികളാണ്.

കൊല്ലം ജില്ലയിൽ വിജിലൻസിലടക്കം അഞ്ച് ഡിവൈഎസ്പി മാരുടെ ഒഴിവ് നിലനിൽക്കെയാണ് തോട്ടണ്ടി അഴിമതി കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായ പി ജ്യോതികുമാറിനെ കാസർഗോഡേക്ക് സ്ഥലം മാറ്റിയത്. കശുവണ്ടി വികസന കോർപറേഷനിലേക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടത്തിയ കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കവെയാണ് നടപടി.

കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെഎ രതീഷ് എന്നിവരടക്കം നാല് പെരെ പ്രതി ചേർത്ത് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്ന് വരികയാണ്. ത്വരിത പരിശോധന റിപ്പോർട്ട് സമർപ്പിച്ച് ഡിവൈഎസ്പിയെ ആദ്യം സ്ഥലം മാറ്റി. ‌ജ്യോതികുമാറിനെ കൂടി സ്ഥലം മാറ്റിയതോടെ കേസ് അട്ടിമറിക്കപ്പെടുന്നു എന്ന സംശയം ശക്ത്‌മായിരിക്കുകയാണ്. മലയിൽ മലപ്പത്തൂരിൽ ക്വാറിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചതും പി ജ്യോതികുമാറാണ്.