LiveTV

Live

Kerala

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം
Summary
18 സീറ്റുകളില്‍ 10 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് ഏഴും,ബിജെപി ഒരു സീറ്റും നേടിയെടുത്തു

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മുന്നേറ്റം. 18 സീറ്റുകളില്‍ 10 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് ഏഴും,ബിജെപി ഒരു സീറ്റും നേടിയെടുത്തു

18 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റുകളിലാണ് ഇടതു മുന്നണി വിജയിച്ചത്. 4 സീറ്റുകൾ LDF പിടിച്ചെടുത്തപ്പോൾ 2 സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. മലപ്പുറം ജില്ലയിലെ തലക്കാട്, എടക്കര പഞ്ചായത്തുകളിൽ ലീഗ് സിറ്റിംഗ് സീറ്റുകളും പത്തനംതിട്ട കോട്ടാങ്ങലിൽ കേരളാ കോൺഗ്രസ് സീറ്റും LDF പിടിച്ചെടുത്തു... കോട്ടയം പാമ്പാടിയിൽ കോൺഗ്രസ് വിമതൻ വിജയിച്ച സീറ്റ് ഉപതെരഞ്ഞെടുപ്പിൽ സി പി ഐ എം പിടിച്ചെടുത്തു. 7 സീറ്റിൽ വിജയിച്ച യു ഡി എഫ് 2 എണ്ണം പിടിച്ചെടുത്തപ്പോൾ 2 എണ്ണം നഷ്ടമായി.. കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ BJP സിറ്റിംഗ് സീറ്റായിരുന്ന കടപ്പുറം സൗത്ത് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി അട്ടിമറി ജയം നേടി. തിരുവനന്തപുരം അമ്പുരിയിൽ LDF പിന്തുണച്ച കോൺഗ്രസ് വിമതൻ വിജയിച്ചിരുന്ന വാർഡും യുഡിഎഫ് നേടി. തിരുവനന്തപുരത്ത് സി പി ഐ എം സിറ്റിംഗ് സീറ്റിൽ വിജയിച്ച BJP ക്ക് കാസർഗോഡ് നഗരസഭയിൽ സീറ്റ് നഷ്ടമുണ്ടായി. തിരുവനന്തപുരം മാറനെല്ലുരിലാണ്ട് സിപിഐ എം സിറ്റിംഗ് സീറ്റിൽ BJP ജയിച്ചത്.

കോട്ടയം ഉദയനാപുരം, കല്ലറ, തൃശൂർ മാള, പാലക്കാട് കൊടുവായൂർ, വയനാട് നൂൽപ്പുഴ, തലശേരി ബ്ലോക്ക് പഞ്ചായത്തിലെ ധർമ്മടം എന്നിവിടങ്ങളിൽ LDF സീറ്റ് നില നിർത്തി.. മലപ്പുറം മൂർക്കനാട് , കണ്ണൂർ പയ്യാവൂർ, കോട്ടക്കൽ‌, ഫറൂഖ് മുനിസിപ്പാലിറ്റികൾ , ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ UDF ഉം സീറ്റ് നില നിർത്തി.