LiveTV

Live

Kerala

തിരുവനന്തപുരം എം.ജി കോളജില്‍ എസ്.എഫ്.ഐ-എബിവിപി സംഘര്‍ഷം 

തിരുവനന്തപുരം എം.ജി കോളജില്‍ എസ്.എഫ്.ഐ-എബിവിപി സംഘര്‍ഷം 
Summary
എസ്എഫ്ഐ അംഗത്വ കാംപയിനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം.

തിരുവനന്തപുരം എംജി കോളജിന് മുന്നിൽ എസ് എഫ് ഐ -എബിവിപി സംഘർഷം. എസ്.എഫ്.ഐ കോളജിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും വിദ്യാര്‍തികള്‍ക്കും പരിക്കേറ്റു. എബിവിപി നിയന്ത്രണത്തിലുള്ള എം ജി കോളജിൽ എസ് എഫ് ഐ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം.

യൂണിറ്റ് രൂപീകരിച്ചവരെ മർദ്ദിച്ചെന്ന് ആരോപിച്ച് എസ് എഫ് ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളജിലേക്ക് നടത്തിയ മാർച്ചിനെ നേരിടാൻ എബിവിപി പ്രവർത്തകർ രംഗത്തുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും സംഘം ചേർന്ന് കല്ലേറും, കുപ്പിയേറും തുടങ്ങി. ഇരു വിഭാഗത്തെയും പരിച്ചുവിടാൻ പൊലീസ് ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ കുട്ടാക്കാതിരുന്ന പ്രവർത്തകർക്ക് നേരെ ലാത്തിവീശി. എസ്എഫ്ഐക്കാർ പിരിഞ്ഞു പോയെങ്കിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.