LiveTV

Live

Kerala

സെന്‍കുമാറിന്റെ വര്‍ഗീയ പരാമര്‍ശം; പരാതിക്കാരുടെ മൊഴിയെടുത്ത് തുടങ്ങി

സെന്‍കുമാറിന്റെ വര്‍ഗീയ പരാമര്‍ശം; പരാതിക്കാരുടെ മൊഴിയെടുത്ത് തുടങ്ങി
Summary
വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പരാതി നല്‍കിയവരോട് 4 ദിവസത്തിനകം മൊഴി നല്‍കാന്‍ നിര്‍ദേശം

വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പരാതി നല്‍കിയവരോട് 4 ദിവസത്തിനകം മൊഴി നല്‍കാന്‍ നിര്‍ദേശം. അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗാമായാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. സെന്‍കുമാറുമായി വാരിക നടത്തിയ അഭിമുഖത്തിന്റെ ഓഡിയോ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ടിപി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രാഥമികമായി അഭിമുഖത്തിന്റെ ഓഡിയോ ക്രൈംബ്രാഞ്ച് ശേഖരിച്ചു.അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയും എടുത്തിട്ടുണ്ട്.യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പികെ ഫിറോസിന്റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തതെങ്കിലും മറ്റ് സമാനപരാതികളും ഇതിനോടൊപ്പം അന്വേഷിക്കും.പരാതിക്കാരില്‍ ഒരാളായ എം.എച്ച് ഹഫീസ് സെന്‍കുമാറിനെതിരായി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ആവിശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.ഇത് മുന്‍കൂട്ടി കണ്ടാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.