LiveTV

Live

Kerala

ദിലീപിന് ജാമ്യം വൈകിയേക്കും

ദിലീപിന് ജാമ്യം വൈകിയേക്കും
Summary
അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയാല്‍  പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ തിങ്കളാഴ്ചയെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളു.

കസ്റ്റഡി കാലാവധി നീട്ടിയ സാഹചര്യത്തില്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചാല്‍ ദിലീപിന് തിങ്കളാഴ്ചവരെ കാത്തിരിക്കേണ്ടി വരും. നാളെ അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ തിങ്കളാഴ്ചയെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളു.

ഇന്ന് ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കില്‍ 1.30ന് മുന്‍പ് ഹൈക്കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ച സാഹചര്യത്തില്‍ പ്രതിഭാഗത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. നാളെ 5 മണിക്കാണ് അങ്കമാലി കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വെച്ചിരിക്കുന്നത്.

376 120 ബി അടക്കമുള്ള വകുപ്പുകള്‍ ഉള്ളതിനാല്‍ ജാമ്യം കീഴ്‌കോടതിയില്‍ നിന്നും ലഭിക്കില്ലെന്നാണ് സൂചന. സെഷന്‍സ് കോടതിയിലേക്ക് പോയാലും കാലതാമസം ഉണ്ടാകും. ആയതിനാല്‍ എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം ശ്രമിക്കുക. എന്നാല്‍ ഞായറാഴ്ച കോടതി ഇല്ലാാത്തതിനാല്‍ തിങ്കളാഴ്ചവരെ കാത്തിരിക്കേണ്ടി. വരും. അങ്ങനെയാണെങ്കില്‍ ഒരു ദിവസം കൂടി ദിലീപിന് റിമാന്റില്‍ പോകേണ്ടി വരും.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ എത്തിയാല്‍ കൃത്യമായ തെളിവുകള്‍ ഇല്ലെന്ന വാദം ഉയര്‍ത്തിക്കാട്ടാനാകും പ്രതിഭാഗം ശ്രമിക്കുക. എന്നാല്‍ കേസില്‍ ഇടപെടുമെന്ന എതിര്‍ വാദം ഉന്നയിച്ച് ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കും.