LiveTV

Live

Kerala

ബിജെപി വേദിയില്‍ മാണി; സ്വീകരിച്ചത് താമര ബൊക്കെ നല്‍കി

Summary
മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ ആദരിക്കാനായി ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പരിപാടിയിലാണ് കെഎം മാണി പങ്കെടുത്തത്

ബിജെപി വേദിയിൽ കേരള കോൺഗ്രസ് എം നേതാവ് കെഎം മാണി. മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ ആദരിക്കാനായി ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പരിപാടിയിലാണ് കെഎം മാണി പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാണിയെ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്.

പല ചടങ്ങുകളിലും പങ്കെടുക്കാന്‍ ചെന്നപ്പോഴൊക്കെ റോസാപ്പൂക്കളായിരുന്നു കിട്ടിയിരുന്നത്. ഇപ്പോള്‍ താമരപ്പൂ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇതിനൊരു പ്രത്യേകതയുണ്ടെന്നും മാണി പ്രസംഗത്തിനിടെ പറഞ്ഞു. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിക്കുന്നവരുണ്ട്. എന്നാല്‍ വായില്‍ സ്വര്‍ണനാക്കുമായി പിറന്നയാളാണ് മാര്‍ ക്രിസോസ്റ്റമെന്നും മാണി പറഞ്ഞു. ചടങ്ങില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.