LiveTV

Live

Kerala

അടിയന്തരാവസ്ഥയുടെ ഓര്‍മപ്പെടുത്തലുമായി ഒരു പേര്; ജെപി സെവന്റി സെവന്‍

അടിയന്തരാവസ്ഥയുടെ ഓര്‍മപ്പെടുത്തലുമായി ഒരു പേര്; ജെപി സെവന്റി സെവന്‍
Summary
അടിയന്തരാവസ്ഥയുടെ അവസാന നാളുകളില്‍ മിസ തടവുകാരനായി ജയിലില്‍ കഴിഞ്ഞ കായണ്ണ സ്വദേശി രാമദാസിന് 1977 ല്‍ പിറന്ന മകന് ഇതിലും നല്ലൊരു പേര് നല്‍കാനുണ്ടായിരുന്നില്ല

അടിയന്തരാവസ്ഥക്കാലം ഒരാളും മറക്കരുതെന്ന് ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഒരു കോഴിക്കോട്ടുകാരന്‍. തന്റെ പേരിലൂടെയാണ് ആ കിരാത കാലത്തെ ഈ കോഴിക്കോട്ടുകാരന്‍ എപ്പോഴും ഓര്‍മപെടുത്തുന്നത്.

അടിയന്തരാവസ്ഥയുടെ അവസാന നാളുകളില്‍ മിസ തടവുകാരനായി ജയിലില്‍ കഴിഞ്ഞ കായണ്ണ സ്വദേശി രാമദാസിന് 1977 ല്‍ പിറന്ന മകന് ഇതിലും നല്ലൊരു പേര് നല്‍കാനുണ്ടായിരുന്നില്ല. ജയപ്രകാശ് നാരായണനോടുള്ള ആരാധനയുടെയും അടിയന്തരാവസ്ഥ മോചനത്തിന്റെയും പ്രതീകമാകണം മകന്റെ പേരെന്ന് ആ പിതാവ് ഉറപ്പിക്കുകയായിരുന്നു. തീരുമാനം

ഔദ്യോഗിക രേഖകളിലും സൌഹൃദ കൂട്ടുകളിലുമെല്ലാം പേര് തന്നെ ശ്രദ്ധേയനാക്കുന്നുവെന്ന് ജെ പി സെവന്റെ സെവന്‍ പറയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ പൌരാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു കാലത്തെ തന്റെ പേരിലൂടെ നിരന്തരം ഓര്‍മപ്പെടുത്തുന്നതില്‍ അഭിമാനിക്കുകയാണ് ജെ പി സെവന്റെ സെവന്‍.