LiveTV

Live

Kerala

ഇന്ന് 27ാം രാവ്; ലൈലത്തുല്‍ ഖദറിന്റെ പ്രതീക്ഷയില്‍ വിശ്വാസികള്‍

ഇന്ന് 27ാം രാവ്; ലൈലത്തുല്‍ ഖദറിന്റെ പ്രതീക്ഷയില്‍ വിശ്വാസികള്‍
Summary
കൂടുതല്‍ ആരാധനാ കര്‍മ്മങ്ങളും പ്രത്യേക പ്രാര്‍ഥനസദസ്സുകളുമായി വിശ്വാസികള് ഇന്നത്തെ രാവിനെ സ്വീകരിക്കും

റംസാനിലെ ഏറ്റവും പുണ്യം നിറഞ്ഞതെന്ന് കരുതുന്ന 27ാം രാവിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് മുസ്ലിം ലോകം. വിശുദ്ധമായ ലൈലത്തുല്‍ ഖദ്‌റിന്റെ രാവ് ആകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഇരുപത്തിയേഴാം രാവിലാണ്. കൂടുതല്‍ ആരാധനാ കര്‍മ്മങ്ങളും പ്രത്യേക പ്രാര്‍ഥനസദസ്സുകളുമായി വിശ്വാസികള് ഇന്നത്തെ രാവിനെ സ്വീകരിക്കും. ലൈലത്തുല്‍ ഖദ്റെന്നാല്‍ നിര്‍ണ്ണയത്തിന്റെ രാത്രി. ആ രാവിലാണ് ഖുര്‍ആന് അവതരിച്ചത്.

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ഈ രാവില്‍ മാലാഖമാര്‍ ഭൂമിയിലേക്കിറങ്ങിവരുമെന്ന് ഖുര്‍ആനിലൂടെ അള്ളാഹു പറയുന്നു. എന്നാല്‍ ലൈലത്തുല്‍ ഖദര്‍ ഏത് രാവിലാണെന്ന് ഖുര്‍ആനോ പ്രവാചകനോ വ്യക്തമാക്കുന്നില്ല. പകരം അവസാനപത്തിലെ ഏതോ ഒരു ഒറ്റയിട്ട രാവിലാണതെന്ന് മാത്രം പ്രവാചകന് സൂചന നല്‍കി.

കൂടുതല്‍ പണ്ഡിതന്മാരുടെയും അഭിപ്രായം ഇരുപത്തിയേഴാം രാവിലാണ് ലൈലത്തുല്‍ ഖദ്രെന്നതിനാല്‍ വിശ്വാസികള്‍ക്കത് ഉറക്കമില്ലാത്ത രാത്രിയാണ്. ദീര്ഘനമസ്കാരമായ തറാവിഹും ഖുറാന് പാരായണവുമൊക്കെയായി ഇസ്ലാമിക ലോകം പ്രഭാതം വരെ ഉണര്ന്നിരിക്കും