LiveTV

Live

Kerala

റമദാന്‍ സൌഹാർദ്ദങ്ങൾ പങ്കുവച്ച് മാധ്യമം - മീഡിയവൺ സംയുക്ത ഇഫ്‍താർ

റമദാന്‍ സൌഹാർദ്ദങ്ങൾ പങ്കുവച്ച് മാധ്യമം - മീഡിയവൺ സംയുക്ത ഇഫ്‍താർ
Summary
പരസ്‍പരം സൌഹാർദ്ദം പങ്കുവച്ച് വിവിധ മേഖലയിൽ നിന്നുള്ളവരുടെ ഒത്തു ചേരലിന്റെ വേദിയായി ഇഫ്‍താർ വിരുന്ന് മാറി.

റമദാന്റെ സൌഹാർദ്ദങ്ങൾ പങ്കുവച്ച് മാധ്യമം മീഡിയവൺ സംയുക്തമായി ഇഫ്താർ വിരുന്നൊരുക്കി. കൊച്ചിയിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് നിരവധി പ്രമുഖർ പങ്കെടുത്തു. പരസ്പരം അവിശ്വാസം വർദ്ധിക്കുന്ന കാലത്ത് വിശ്വാസപൂർവം ഒത്ത് ചേരാനുള്ള വേദിയാണ് ആഘോഷങ്ങളുടേതെന്ന് റമദാൻ സന്ദേശം നൽകിയ മാധ്യമം മീഡിയവൺ ഗ്രൂപ്പ് എ‍‍‍‍ഡിറ്റർ ഒ അബ്ദുറഹ്മാൻ പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉൾകൊണ്ട് ഒന്നിച്ചിരിക്കാൻ കഴിയണം. അത്തരമൊരു ധാർമിക പ്രവർത്തനമാണ് റമദാനിൽ മാധ്യമം മീഡിയവൺ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരസ്‍പരം സൌഹാർദ്ദം പങ്കുവച്ച് വിവിധ മേഖലയിൽ നിന്നുള്ളവരുടെ ഒത്തു ചേരലിന്റെ വേദിയായി ഇഫ്‍താർ വിരുന്ന് മാറി. രാഷ്ട്രീയ സാംസ്കാരിക വ്യവസായ സാമുദായിക മാധ്യമ രംഗത്തുള്ള പ്രമുഖരുടെ സാന്നിദ്ധ്യമായിരുന്നു ഇഫ്താർ സംഗമത്തിൽ.