LiveTV

Live

Kerala

അയിത്തമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം

അയിത്തമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം
Summary
കോണ്‍ഗ്രസ് അനുഭാവികളായ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം. ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗോവിന്ദാപുരത്ത് അയിത്തമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം. ഗോവിന്ദാപുരത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണ്. കോണ്‍ഗ്രസ് അനുഭാവികളായ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം. ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗോവിന്ദാപുരത്തെ ചായക്കടകളില്‍ ചക്ലിയര്‍ക്കും മേല്‍ജാതിക്കാര്‍ക്കും പ്രത്യേകം ഗ്ലാസുകളാണെന്ന ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഗോവിന്ദാപുരത്ത് അയിത്തമില്ലെന്ന വാദം ആവര്‍ത്തിച്ച് സിപിഎം രംഗത്തെത്തിയത്. അംബേദ്കര്‍ കോളനിയിലെ പ്രശ്നങ്ങള്‍ രാഷ്ട്രീയമാണ്. അയിത്തം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്ന് എം ചന്ദ്രന്‍ പറഞ്ഞു. വെള്ളിയാഴ്ച സിപിഎം അംബേദ്കര്‍ കോളനിയില്‍ പൊതുയോഗം സംഘടിപ്പിക്കും. കെ. ബാബു എംഎല്‍എ പങ്കെടുക്കും. ഇതിനിടെ, തങ്ങള്‍ക്കെതിരെയുണ്ടായ ജാതീയ അക്രമങ്ങളില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് സൂചിപ്പിച്ച് ചക്ലിയര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.