LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹത്തോട് അനാദരവ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹത്തോട് അനാദരവ്
Summary
സംസ്കരിക്കാതെ കൂട്ടിയിട്ട മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കാതെ തള്ളി. തുറന്ന കുഴിയില്‍ തള്ളിയ മൃതദേഹ അശിഷ്ടങ്ങള്‍ നായയും കാക്കയും മറ്റും പുറത്തേക്കിട്ടു. അനാട്ടമി ലാബില്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് ശേഷമുള്ള മൃതദേഹങ്ങളോടാണ് ഇത്തരത്തില്‍ അനാദരവ് കാട്ടിയത്. മീഡിയ വണ്‍ ബ്രേക്കിങ്.

മതില്‍ കെട്ടില്ലാത്ത സ്ഥലത്ത് എടുത്ത കുഴി. ഇതിലേക്കാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കൂട്ടത്തോടെ തള്ളിയിരിക്കുന്നത്. എന്നാല്‍ കുഴി ഒന്നു മൂടാന്‍ പോലും മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തയ്യാറായിട്ടില്ല. തൊട്ടടുത്ത സ്ഥലത്ത് കളിച്ചിരുന്ന കുട്ടികളാണ് നായ കടിച്ചു വലിക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്.

അനാട്ടമി ലാബില്‍ നിന്നും പഠനം ശേഷം തള്ളിയതാണ് മൃതദേഹ അവശിഷ്ടങ്ങള്‍. ലാബില്‍ നിന്നും കൈമാറിയാല്‍ കൃത്യമായി സംസ്കരിക്കണമെന്നാണ് വ്യവസ്ഥ. ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടത്. ഉത്തരവാദികള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.