LiveTV

Live

Kerala

ബാര്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ തനിനിറം പുറത്തായതായി താമരശ്ശേരി ബിഷപ്പ്

ബാര്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ തനിനിറം പുറത്തായതായി താമരശ്ശേരി ബിഷപ്പ്
Summary
പണം ഉണ്ടെങ്കില്‍ എന്തും നടക്കുമെന്നതാണ് അവസ്ഥ

ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനും താമരശ്ശേരി ബിഷപ്പുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍. പണം ഉണ്ടെങ്കില്‍ എന്തും നടക്കുമെന്നതാണ് അവസ്ഥ. അതുകൊണ്ടാണ് ദേശീയ പാത ദേശീയ പാതയല്ലെന്ന് പറയാന്‍ ഒരു ലജ്ജയും തോന്നാതിരുന്നത്. ഹൈക്കോടതിയുടെ തനിനിറമാണ് ഇതിലൂടെ പുറത്ത് വന്നതെന്നും ബിഷപ്പ് തുറന്നടിച്ചു.

ബാറുകള്‍ തുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവില്‍ കുറ്റിപ്പുറം-കണ്ണൂര്‍, തിരുവനന്തപുരം-ചേര്‍ത്തല പാതകള്‍ ദേശീയ പാതയല്ലെന്ന ഹൈക്കോടതി നിലപാടിനെതിരെയായിരുന്നു ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയുടെ വിമര്‍ശം. കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മുതളിമാരും അടങ്ങുന്ന ലോബിയാണ് യഥാര്‍ത്ഥത്തില്‍ പണത്തിന് വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത്. വി ഫാം ക്ലബ് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.