LiveTV

Live

Kerala

കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു

കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു
Summary
വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം വന്നിരുന്നുവെങ്കിലും ട്വിറ്ററില്‍ കാമ്പയിനോട് കൂടി തന്നെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തെ പാകിസ്താന്‍ എന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു. #ApologiseTimesCow #ApologiseTimesNow എന്ന ഹാഷ് ടാഗോടെ നടക്കുന്ന പ്രതിഷേധ ട്വീറ്റുകള്‍ ട്രെന്‍ഡിംഗ് ആയതോടെ ചാനലിന് ശനിയാഴ്ച രാവിലെ തന്നെ ഔദ്യോഗിക മാപ്പ് അപേക്ഷയുമായി രംഗത്ത് വരികയായിരുന്നു.

ബീഫ് വിഷയവുമായി ബന്ധപ്പെട്ട് സമരം നടക്കുമ്പോളായിരുന്നു അമിത് ഷായുടെ കേരള സന്ദര്‍ശനം. ഇതിനെ പരാമര്‍ശിച്ച് അമിത് ഷാ 'പാകിസ്താനില്‍' എത്തി എന്നായിരുന്നു ടൈസ് നൗ ചാനല്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം വന്നിരുന്നുവെങ്കിലും ട്വിറ്ററില്‍ കാമ്പയിനോട് കൂടി തന്നെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഔദ്യോഗിക മാപ്പപേക്ഷയുമായി ചാനല്‍ രംഗത്ത് വന്നത്.

കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു
കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു
കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു