LiveTV

Live

Kerala

മീഡിയ വണ്‍ വാര്‍ത്ത തുണയായി: എം എ യൂസഫലി അമാനു റഹ്മാന് 10 ലക്ഷം രൂപ കൈമാറി

മീഡിയ വണ്‍ വാര്‍ത്ത തുണയായി: എം എ യൂസഫലി അമാനു റഹ്മാന് 10 ലക്ഷം രൂപ കൈമാറി
Summary
ചുവന്ന രക്താണുക്കള്‍ കുറയുന്ന അപൂര്‍വ രോഗമായ തലാസീമിയ ബാധിച്ച അമാനുല്‍ റഹ്മാന് മജ്ജ നല്‍കുന്നത് രണ്ട് വയസുകാരനായ സ്വന്തം അനുജനാണ്.

ചുവന്ന രക്താണുക്കള്‍ കുറയുന്ന അപൂര്‍വ രോഗമായ തലാസീമിയ ബാധിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശി അമാനുര്‍റഹ്മാന് പ്രമുഖ വ്യവസായി എം എ യുസുഫലി പത്ത് ലക്ഷം രൂപ സഹായം നല്‍കി. മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയെത്തുടര്‍ന്നാണ് സഹായം.

ഷബീര്‍- അനിഷ ദമ്പതികളുട മകന്‍ അമാനുല്‍ റഹ്മാനാണ് തലാസീമിയ മേജര്‍ എന്ന രോഗം ബാധിച്ചത്. അമാനുല്‍ റഹ്മാന് മജ്ജ മാറ്റിവെച്ചാല്‍ മാത്രമേ ജീവിതം തിരിച്ചു പിടിക്കാന്‍ കഴിയൂ. മജ്ജ നല്‍കുന്നത് രണ്ട് വയസുകാരനായ സ്വന്തം അനുജനും.

സര്‍ജറിക്കുള്ള പണം കണ്ടെത്താന്‍ പാടുപെടുന്ന കുടുംബത്തെക്കുറിച്ച് മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത കണ്ടതിനെത്തുടര്‍ന്നാണ് പ്രമുഖ വ്യവസായി യൂസഫലി 10 ലക്ഷം രൂപ നല്‍കിയത്. ബാക്കി തുക കൂടി ലഭിച്ചാല്‍ മാത്രമേ അമാനുവിന്റെ സര്‍ജറി നടത്താന്‍ കഴിയൂ. അമാനുല്‍ റഹ്മാന്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. 25 ലക്ഷം ആണ് സര്‍ജറിക്ക് വേണ്ടത്.