LiveTV

Live

Kerala

അക്കേഷ്യ മാഞ്ചിയം മരങ്ങള്‍ വലിയ തോതില്‍ ജലം വലിച്ചെടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്ന് വനംമന്ത്രി കെ.രാജു

അക്കേഷ്യ മാഞ്ചിയം മരങ്ങള്‍ വലിയ തോതില്‍ ജലം വലിച്ചെടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്ന് വനംമന്ത്രി കെ.രാജു
Summary
അക്കേഷ്യ മരങ്ങള്‍ വളരെപ്പെട്ടെന്ന് വളരുന്ന മരങ്ങളാണ്. അതിനാല്‍ മറ്റു മരങ്ങളേക്കാല്‍ കൂടുതല്‍ വെള്ളം വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്.

അക്കേഷ്യ, മാഞ്ചിയം പോലുള്ള മരങ്ങള്‍ അസാധാരമാംവിധം ജലം വലിച്ചെടുക്കുന്ന പ്രചരണം തെറ്റിദ്ദാരണാജനകമാണെന്ന് വനംമന്ത്രി കെ രാജു. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷണഫലം അതാണ് തെളിയിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം കൊണ്ടാണ് അക്കേഷ്യാ മരങ്ങള്‍ വെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

അക്കേഷ്യ മരങ്ങള്‍ വളരെപ്പെട്ടെന്ന് വളരുന്ന മരങ്ങളാണ്. അതിനാല്‍ മറ്റു മരങ്ങളേക്കാല്‍ കൂടുതല്‍ വെള്ളം വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. അല്ലാതെ അസാധരണമായ തോതില്‍ വെള്ളം വലിച്ചെടുക്കുന്നവെന്ന പ്രചരണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ എതിര്‍പ്പാണ് അക്കേഷ്യ വെച്ചുപിടിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

വ്യവസായിക ആവശ്യത്തിനൊഴികെ അക്കേഷ്യ, മാഞ്ചിയം ഇനങ്ങളിലുള്ള മരങ്ങള്‍ വെച്ചുപിടിക്കുന്നത് നിരോധിച്ച സര്‍ക്കാര‍് തീരുമാനമെടുത്തിരിക്കെയാണ് വനംമന്ത്രിയുടെ നിലപാട്.