LiveTV

Live

Kerala

എംജി ഫീസ് വര്‍ദ്ധന: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

എംജി ഫീസ് വര്‍ദ്ധന: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
Summary
എംജി സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. രണ്ടും മൂന്നും ഇരട്ടിയായി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍വ്വകലാശാല നടപടിക്കെതിരെ എസ്എഫ്ഐ അടക്കമുള്ളവര്‍..

എംജി സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. രണ്ടും മൂന്നും ഇരട്ടിയായി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍വ്വകലാശാല നടപടിക്കെതിരെ എസ്എഫ്ഐ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അടുത്ത ദിവസം ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ഉത്തരവ് പുനപരിശോധിക്കാന്‍ തീരുമാനിച്ചു.

എംജി സര്‍വ്വകലാശാലയിലെ ഫീസ് വര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. സിന്‍ഡിക്കേറ്റ് ഉത്തരവ് പുനപരിശോധിക്കും. കഴിഞ്ഞ 25 തിയതിയാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് എംജി സര്‍വ്വകലാശാല ഉത്തരവിറക്കിയത്. സെമസ്റ്റര്‍ ഫീസുമുതല്‍ ലാബ് ഫീസ് വരെയുളള 31 ഫീസുകള്‍ ഇരട്ടിയിലധികമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. ഫീസ് വേണ്ടതിരുന്ന കാര്യങ്ങള്‍ക്ക് പോലും വലിയ തുക ഫീസായി ഇടാക്കാന്‍ തീരുമാനിച്ചു.

ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വ്വകലാശാല ആസ്ഥാനത്ത് കുത്തിയിരിപ്പ് സമരം നടത്തി. വരും ദിവസങ്ങളിലും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനയടക്കമുള്ളവരുടെ തീരുമാനം. ഇതിനിടെ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള ഉത്തരവ് അഞ്ചാം തീയതി ചേരുന്ന സിന്ഡിക്കേറ്റ് യോഗം പുനപരിശോധിക്കാന്‍ തീരുമാനിച്ചു.