LiveTV

Live

Kerala

പെണ്‍കുട്ടികളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ കുടുക്കി സൈബര്‍ വാരിയേഴ്സ്

പെണ്‍കുട്ടികളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ കുടുക്കി സൈബര്‍ വാരിയേഴ്സ്
Summary
150 ഗ്രൂപ്പുകളും 50 പേജുകളും 300 അക്കൌണ്ടുകളുമാണ് സൈബര്‍ വാരിയേഴ്സ് പൂട്ടിച്ചത്.

ഫേസ് ബുക്കിലൂടെ ലൈംഗിക വൈകൃതം പ്രചരിപ്പിച്ച ഗ്രൂപ്പുകളും പേജുകളും പ്രൊഫൈലുകളും കേരള സൈബര്‍ വാരിയേഴ്സ് പൂട്ടിച്ചു. 150 ഗ്രൂപ്പുകളും 50 പേജുകളും 300 അക്കൌണ്ടുകളുമാണ് സൈബര്‍ വാരിയേഴ്സ് പൂട്ടിച്ചത്. വ്യാജപ്രൊഫൈലുകളുണ്ടാക്കിവരില്‍ സമൂഹത്തിലെ ഉന്നതര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ടെന്ന് സംഘം വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ അവരുടെ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയുമാണ് വ്യാജ പ്രൊഫൈലുകള്‍ കൈമാറുന്നത്. അശ്ലീലഗ്രൂപ്പുകളും സ്വകാര്യ ചാറ്റും വഴി ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അമ്മയെ പോലും വെറുതെ വിടാത്ത മക്കളെയും മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത അച്ഛനെയും തങ്ങളുടെ ദൌത്യത്തിനിടയില്‍ കണ്ടെന്ന് സൈബര്‍ വാരിയേഴ്സ് പറഞ്ഞു.

കൊച്ചുകുട്ടികളെ വരെ വെറുതെ വിടാത്ത വ്യാജപ്രൊഫൈലുകള്‍ പൂട്ടിക്കുന്നത് തുടരുമെന്ന് സംഘം വ്യക്തമാക്കി.