LiveTV

Live

Kerala

''ബീഫ് കറി ലഭിക്കുന്നില്ല..'' കരഞ്ഞ് പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട്

''ബീഫ് കറി ലഭിക്കുന്നില്ല..'' കരഞ്ഞ് പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട്
Summary
കേന്ദ്രസര്‍ക്കാരിനെതിരെ ബീഫ് ഫെസ്റ്റും കാളചന്തയും നടത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിക്കുമ്പോള്‍..

കേന്ദ്രസര്‍ക്കാരിനെതിരെ ബീഫ് ഫെസ്റ്റും കാളചന്തയും നടത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രതിഷേധം കോട്ടയത്ത് നടന്നു. അറവ് മാടുകളുടെ വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാരിനെതിരെ കൂട്ടക്കരച്ചില്‍ സമരം നടത്തി യൂത്ത് ഫ്രണ്ടാണ് വ്യത്യസ്തരായത്.

അറവ് മാടുകളുടെ വില്‍പന നിരോധിച്ചതിലൂടെ ബീഫ് കറി ലഭിക്കുന്നില്ലെന്ന് ദുഖം യൂത്ത് ഫ്രണ്ട്കാര്‍ ഉറക്കെ കരഞ്ഞ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി മറ്റ് സമര പരിപാടികള്‍ നടത്തുമെന്നും യൂത്ത് ഫ്രണ്ട് അറിയിച്ചു.