LiveTV

Live

Kerala

എറണാകുളം ജില്ലയില്‍ നാളെ മുസ്‌ലിം ഏകോപന സമിതി ഹര്‍ത്താല്‍

എറണാകുളം ജില്ലയില്‍ നാളെ മുസ്‌ലിം ഏകോപന സമിതി ഹര്‍ത്താല്‍
Summary
മുസ്‌ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിൽ സംഘർഷമുണ്ടായി. ലാത്തിച്ചാർജിൽ 15 പേർക് പരിക്ക് പറ്റി

മതം മാറി വിവാഹം കഴിച്ച യുവതിയുടെ വിവാഹം റദ്ദ് ചെയ്ത വിധിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിൽ സംഘർഷമുണ്ടായി. ലാത്തിച്ചാർജിൽ 15 പേർക് പരിക്ക് പറ്റി. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. രാവിലെ 11 മണിയോടെ കലൂരിൽ നിന്നാരംഭിച്ച മാർച്ച് ബാനർജി റോഡിൽ സെന്റ് ആൽബർട്സ് കോളജിന് സമീപം പോലിസ് തടഞ്ഞു. എന്നാൽ ബാരിക്കേഡ് തള്ളിയിട്ട പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് വകവക്കാതെ വന്ന പ്രവർത്തകർക്ക് നേരേ പോലീസ് ലാത്തി വീശി.

നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി പ്രതിഷേധ യോഗം നടത്തി പിരിയുകയായിരുന്നു. പരിക്ക് പറ്റിയ പ്രവർത്തകരെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.