LiveTV

Live

Kerala

കന്നുകാലി കശാപ്പ് നിരോധത്തെ മറികടക്കാന്‍ കേരളത്തിന് നിയമ നിര്‍മാണം സാധ്യമോ ? കാളീശ്വരം രാജ് പറയുന്നു...

കന്നുകാലി കശാപ്പ് നിരോധത്തെ മറികടക്കാന്‍ കേരളത്തിന് നിയമ നിര്‍മാണം സാധ്യമോ ? കാളീശ്വരം രാജ് പറയുന്നു...
Summary
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിരോധത്തെ മറികടക്കാന്‍ വേണ്ടിവന്നാല്‍ കേരളം നിയമ നിര്‍മാണം നടത്തുമെന്നാണ് സംസ്ഥാന വനംവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിരോധത്തെ മറികടക്കാന്‍ വേണ്ടിവന്നാല്‍ കേരളം നിയമ നിര്‍മാണം നടത്തുമെന്നാണ് സംസ്ഥാന വനംവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രത്തിന്റെ നടപടിക്ക് കടിഞ്ഞാണിടാന്‍ കേരളത്തിന് നിയമ നിര്‍മാണം കൊണ്ട് കഴിയുമോയെന്ന സംശയം ബാക്കി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ നിയമ വിദഗ്ധന്‍ അഡ്വ. കാളീശ്വരം രാജ് പറയുന്നത് ഇങ്ങനെ:

കന്നുകാലി കശാപ്പ് നിരോധത്തെ മറികടക്കാന്‍ കേരളത്തിന് നിയമ നിര്‍മാണം സാധ്യമോ ? കാളീശ്വരം രാജ് പറയുന്നു...

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തെ നിയമ നിര്‍മാണം കൊണ്ട് മറികടക്കാന്‍ കഴിയില്ലെന്ന് കാളീശ്വരം രാജ് പറയുന്നു. നിയമപരമായി നിലനില്‍ക്കത്തക്ക വിജ്ഞാപനമാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത ഉഭയപട്ടികയില്‍ 17 ാമത്തെ ഇനമായി വരുന്നതാണ്. Concurrent List ല്‍ നിയമ നിര്‍മാണം നടത്താന്‍ പൊതുവേ കേന്ദ്രത്തിന് എന്ന പോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരമുണ്ട്. പക്ഷേ കേന്ദ്രം അക്കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പതിമൂന്നാം അനുച്ഛേദമനുസരിച്ചിട്ടുള്ള നിയമം, അത് വിജ്ഞാപനം ആണെങ്കില്‍ പോലും കൊണ്ടുവന്നു കഴിഞ്ഞാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാരിന് അതിന് എതിരായി ഒരു നിയമം കൊണ്ടുവരാന്‍ കഴിയില്ല. കാരണം ഭരണഘടനയുടെ തന്നെ 254 ാം അനുച്ഛേദം ഇതിന് സാധ്യതയൊരുക്കുന്നില്ല. 1960 ലെ പാര്‍ലമെന്ററി നിയമമായ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ആക്ടിന്റെ 38 ാം വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള അധികാരം ഉപയോഗിച്ച് രൂപംകൊടുത്ത വിജ്ഞാപനമാണ് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതിന് എതിരായി അതിന് മുമ്പോ പിന്നീടോ സംസ്ഥാന സര്‍ക്കാരിന്റേതായുള്ള ഒരു നിയമമുണ്ടെങ്കില്‍ ആ സംസ്ഥാന സര്‍ക്കാരിന്റെ നിയമം അത് എത്രത്തോളം കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിന് വിരുദ്ധമാണോ അത്രത്തോളം അത് അസാധുവായിരിക്കും. പാര്‍ലമെന്ററി നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തിന് എതിരായ ഏതു സംസ്ഥാന നിയമവും (നിലവിലുള്ളതോ, മുമ്പ് ഉണ്ടായിരുന്നതോ, ഇനി കൊണ്ടുവരാന്‍ പോകുന്നതോ) അസാധുവാകും. അതുകൊണ്ട് തന്നെ സംസ്ഥാന വനംവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം നിയമപരമായി യാഥാര്‍ഥ്യമാകാന്‍ ബുദ്ധിമുട്ടാണെന്നും കാളീശ്വരം രാജ് പറഞ്ഞു.