LiveTV

Live

Kerala

'പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, ഉള്ളിക്കറിപോലെയാകരുത്' സ്വാമി സന്ദീപാനന്ദ ഗിരി

'പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, ഉള്ളിക്കറിപോലെയാകരുത്' സ്വാമി സന്ദീപാനന്ദ ഗിരി
Summary
ചാനല്‍ ചര്‍ച്ചക്കിടെ തന്നെ കള്ളസ്വാമിയെന്ന് വിളിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

ചാനല്‍ ചര്‍ച്ചക്കിടെ തന്നെ കള്ളസ്വാമിയെന്ന് വിളിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. പറഞ്ഞകാര്യം തെളിയിക്കാന്‍ സുരേന്ദ്രനെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ് അദ്ദേഹം. തന്നെക്കുറിച്ച് അറിയില്ലെങ്കില്‍ സുരേന്ദ്രന്റെ നേതാക്കളായ ഒ രാജഗോപാലിനോടോ പി പരമേശ്വരനോടോ സികെ പത്മനാഭനോടോ ചോദിച്ചു നോക്കാനും സന്ദീപാനന്ദഗിരി പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൈലാസയാത്രയിലായതിനാല്‍ കേരളത്തിലെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.
ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലല്‍ ചര്‍ച്ചയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കെ.സുരേന്ദ്രന്‍ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.
സുരേന്ദ്രാ.... കെ. സുരേന്ദ്രാ... അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ................
സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,
ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാന്‍ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?
നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ....
സുരേന്ദ്രന്‍ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?
പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതില്‍ സുരേന്ദ്രന്‍ ഇത് തെളിയിക്കണം.
സുരേന്ദ്രാ... സുരേന്ദ്രന്‍ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടന്‍ പറഞ്ഞുതരും.
മാനനീയ പി.പരമേശ്വര്‍ജിയോടു ചോദിക്കൂ..
അതുമല്ലെങ്കില്‍ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും.
അഭിപ്രായ ഭിന്നതകള്‍ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടില്‍ പോലുമില്ലേ സുരേന്ദ്രാ..
സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ..
പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം.
അവസാനം ഉള്ളിക്കറിപോലെയാകരുത്....
സ്വാമി സന്ദീപാനന്ദ ഗിരി.