LiveTV

Live

Kerala

മഹാരാജാസ് വിഷയത്തില്‍ എഫ്.ഐ.ആറില്‍ പറഞ്ഞ കാര്യങ്ങളാണ് സഭയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി

മഹാരാജാസ് വിഷയത്തില്‍ എഫ്.ഐ.ആറില്‍ പറഞ്ഞ കാര്യങ്ങളാണ് സഭയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി
Summary
ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് നിര്‍മ്മാണ സാമഗ്രികളാണെന്ന് ആയിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇത് തള്ളിക്കളയുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍.

മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് മാരാകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്. വെട്ടുകത്തിയും കുറവടിയും ഉള്‍പ്പടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത് എന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് വിരുദ്ധമാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ മഹാരാജാസ് വിഷയത്തില്‍ എഫ്.ഐ.ആറില്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ സഭയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. മനക്കണക്കല്ല താന്‍ പറഞ്ഞതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു

മഹാരാജാസ് സംഭവത്തില്‍ ആയുധ നിയമപ്രകാരമാണ് പൊലീസ് കേസ്. വെട്ടുകത്തിയും കുറുവടിയും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. നിര്‍മ്മാണ ജോലികള്‍ക്ക് ഉപയോഗിക്കുന്ന കന്പികള്‍, കയറും തുണിയും ചുറ്റി ഉപയോഗിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇവ ഗാര്‍ഹികമോ കാര്‍ഷികമോ ആയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയല്ല എന്ന വിശദീകരണവുമുണ്ട്. ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് നിര്‍മ്മാണ സാമഗ്രികളാണെന്ന് ആയിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇത് തള്ളിക്കളയുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍.

മുഖ്യമന്ത്രി നിയമസഭയേയും സമൂഹത്തേയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കാംപസുകളിലെ അക്രമത്തെ ന്യായീകരിക്കുകയാണ് ഇതിലൂടെ പിണറായി വിജയന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന അടച്ചിട്ട മുറിയില്‍ നിന്നാണ് പൊലിസ് ആയുധങ്ങള്‍ പിടിച്ചെടടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ രേഖകള്‍ സമര്‍പ്പിച്ചു.