LiveTV

Live

Kerala

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം
Summary
ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിച്ചു

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിച്ചത്. 95.98 ശതമാനം കുട്ടികള്‍ യോഗ്യത നേടി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 20,967 പേര്‍ക്ക് എ പ്ലസ്. നൂറു ശതമാനം വിജയം നേടിയ സ്‍കൂളുകളില്‍ 405 ഉം സര്‍ക്കാര്‍ സ്‍കൂളുകളാണ്. മലപ്പുറം ടികെഎംഎച്ച്എസ് ആണ് ഏറ്റവുമധികം എ പ്ലസ് നേടിയ സ്‍കൂള്‍. 22 മുതല്‍ 26 വരെയാണ് സേ പരീക്ഷ.

ഫലമറിയാം

<p>96.59 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഇന്നലെ ഉച്ചക്ക് ചേർന്ന പരീക്ഷാ ബോർഡ് യോഗം എസ്എസ്എല്&zwj;സി ഫലത്തിന് അംഗീകാരം നൽകി. മാർച്ച് 8 ന് ആരംഭിച്ചു എസ്എസ്എല്&zwj;സി പരീക്ഷകൾ മാർച്ച് 30 നാണ് അവസാനിച്ചത്. മാർച്ച് 20ന് നടന്ന എസ്എസ്എല്&zwj;സി കണക്കു പരീക്ഷയുടെ ചോദ്യപേപ്പറിൽ പതിനൊന്നോളം ചോദ്യങ്ങൾ കോപ്പിയടിക്കപ്പെട്ടു എന്ന് തെളിഞ്ഞതിനെ തുടർന്ന് പരീക്ഷ വീണ്ടും നടത്തിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി 54 ഓളം കേന്ദ്രങ്ങളിൽ രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടന്നത്. 4,55,9 86 വിദ്യാർത്ഥികൾ റെഗുലറായും 2588 വിദ്യാർത്ഥികൾ പ്രൈവറ്റായും ഇത്തവണ എസ്എസ്എല്&zwj;സി&nbsp;പരീക്ഷ എഴുതിയിട്ടുണ്ട്.</p>