LiveTV

Live

Kerala

സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു

സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു
Summary
പൊമ്പിളെ ഒരുമൈ പ്രവര്‍ത്തകയായ രാജേശ്വരിയെ നേരത്തെ സമരക്കാരുടെ തന്നെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

മുന്നാറിൽ സമരം നടത്തുന്ന പൊമ്പിളെ ഒരുമൈ പ്രവര്‍ത്തകരായ ഗോമതിയെയും കൌസല്യയെയും പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. നിരാഹര സമരത്തിലായിരുന്ന രാജേശ്വരിയെ നേരത്തെ സമരക്കാരുടെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് പകരമായി പൊമ്പിളൈ ഒരിമൈ ട്രഷറര്‍ ശ്രീലത ചന്ദ്രന്‍ നിരാഹാരം ആരംഭിച്ചു.

രാജേശ്വരിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ വൈദ്യസംഘം മൂവരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. നിരാഹാരമിരിക്കുന്ന ഗോമതി, കൗസല്യ എന്നിവരുടെയും ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്.

സമരം ഏഴാം ദിനത്തിലേക്കും നിരാഹാര സമരം അഞ്ചാം ദിനത്തിലേക്കും കടന്നു. സമരപ്പന്തൽ ആക്രമിച്ചവർക്കെതിരെ സമര സമിതി നൽകിയ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി എംഎം മണിയുടെ പ്രസംഗത്തെക്കുറിച്ചുള്ള കോടതി പരാമർശത്തെ തുടർന്ന് രാജാക്കാട് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ ദൃക്‌സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വിവിധ സംഘടനകൾ സമരത്തിന് ഐക്യധാർഡ്യവുമായി സമരപ്പന്തലിൽ എത്തുന്നുണ്ട്.

എന്നാൽ പ്രാദേശിക എതിർപ്പ് രൂക്ഷമായതും സ്ത്രീ തൊഴിലാളികളുടെ പിന്തുണ ആർജിക്കാനാവാത്തതും പൊമ്പിളെ ഒരുമെയെ പ്രതിരോധത്തിലാക്കുന്നുമുണ്ട്