LiveTV

Live

Kerala

ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Summary
ബിറ്റുമിന്‍ മെക്കാര്‍ഡം ടാറിങിനുള്ള മിശ്രിതമാണ് ഈ പ്ലാന്റില്‍ നിര്‍മിക്കുന്നത്. പ്ലാന്റില്‍ നിന്നും പുറം തള്ളുന്ന വാതകങ്ങള്‍ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതികാഘാതവും ഉണ്ടാക്കുന്നുവെന്നാണ് ആരോപണം

മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാരോപിച്ച് പ്ലാന്റ് അടച്ചു പൂട്ടണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം. ഇതിനായി നിയമപോരാട്ടവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

ബിറ്റുമിന്‍ മെക്കാര്‍ഡം ടാറിങിനുള്ള മിശ്രിതമാണ് ഈ പ്ലാന്റില്‍ നിര്‍മിക്കുന്നത്. പ്ലാന്റില്‍ നിന്നും പുറം തള്ളുന്ന വാതകങ്ങള്‍ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതികാഘാതവും ഉണ്ടാക്കുന്നുവെന്നാണ് ആരോപണം. ഈ വിഷയം ഉന്നയിച്ച് പ്രദേശ വാസികള്‍ ഏറെ നാളായി വിവിധ തരത്തിലുള്ള സമരങ്ങള്‍ നടത്തുന്നു. പ്ലാന്റ് അടച്ചു പൂട്ടുന്നതുവരെ സമരം ചെയ്യാനും ശക്തമായ നിയമ പോരാട്ടവുമായി മുന്നോട്ടു പോകാനുമാണ് പ്രദേശവാസികളുടെ തീരുമാനം.

2011 ഡിസംബര്‍ 7നാണ് ടാര്‍ മികിസിങ് നിര്‍മാണത്തിന് പ്രാഥമിക അനുമതി ലഭിച്ചതെന്നാണ് വിവരാവകാശ രേഖകളില്‍ വ്യക്തമാകുന്നത്. എന്നാല്‍ നിര്‍മാണ അനുമതി ലഭിക്കുന്നതിനു മുന്പ് തന്നെ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയെന്നും താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് എന്ന നിലയിലാണ് അനുമതി നേടിയെടുത്തതെന്നും ആരോപണമുണ്ട്. പാന്റിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്നതിന് വനം വകുപ്പിന്റെ ഭൂമി കൈയേറിയെന്നും ആരോപണം ഉണ്ട്.