LiveTV

Live

Kerala

മീഡിയവണ്‍ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി

മീഡിയവണ്‍ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി
Summary
10 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു

മീഡിയവണ്‍ ഷോപ്പിങ് ഉത്സവിന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ തുടക്കമായി. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. 10 ദിവസം നീളുന്നതാണ് ഷോപ്പിംഗ് ഉത്സവ്. മാനത്തുമംഗലം ബൈപ്പാസില്‍ പ്രത്യേകം സജീകരിച്ച നഗരിയിലാണ് ഷോപ്പിങ് ഉത്സവ് നടക്കുന്നത്.

പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സാംസ്കാരിക പരിപാടികള്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും അമ്യൂസ്മെന്‍റ് സോണ്‍‌ ടി വി ഇബ്രാഹീം എംഎല്‍എയും ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍ പഴ്സണ്‍‌ സി എച്ച് ജമീല, മീഡിയ വണ്‍ സിഈഒ എം അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.

ടെക്സ്റ്റൈല്‍സ്, ജ്വല്ലറി, ഫര്‍ണീച്ചര്‍, ഇലക്ട്രോണിക്സ്, ഭക്ഷണം തുടങ്ങി വിവിധ ഇനങ്ങളിലായി നൂറിലധികം സ്റ്റോളുകളുണ്ട്. ദിവസവും വൈകുന്നേരം കേരളത്തിലെ പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികള്‍ നടക്കും. ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 10 വരെ ഷോപ്പിങ് ഉത്സവില്‍ നാട്ടുകാര്‍ക്ക് പ്രവേശനമുണ്ടാകും.