LiveTV

Live

Kerala

കാസര്‍കോഡ് ഭെല്‍ തൊഴിലാളികള്‍ വഞ്ചനാദിനം ആചരിച്ചു

കാസര്‍കോഡ് ഭെല്‍ തൊഴിലാളികള്‍ വഞ്ചനാദിനം ആചരിച്ചു
Summary
കേരളാ പൊതുമേഖലാ സ്ഥാപനമായിരുന്ന കെല്‍, കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെല്ല് ഇഎംഎല്‍ കമ്പനിയായിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വികസനം സാധ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ വഞ്ചനാ ദിനം ആചരിച്ചു...

കേരളാ പൊതുമേഖലാ സ്ഥാപനമായിരുന്ന കെല്‍, കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെല്ല് ഇഎംഎല്‍ കമ്പനിയായിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വികസനം സാധ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ വഞ്ചനാ ദിനം ആചരിച്ചു. കമ്പനിയുടെ വികസനത്തിന് വേണ്ടി യുപിഎയുടെ ഭരണകാലത്തും കേന്ദ്രസര്‍ക്കാര്‍ താല്‍പര്യമൊന്നും കാട്ടിയില്ലെന്ന് മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു ആരോപിക്കുന്നു.

കേരള പൊതുമേഖല സ്ഥാപനമായ കെല്‍ കാസര്‍കോട് യൂണിറ്റ് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെല്ലില്‍ ലയിച്ചതോടെ വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ കന്പനി രൂപീകരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയായായും വികസനം സാധ്യമാക്കിയിട്ടില്ല. കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനോ പുതിയ സാങ്കേതിക വിദ്യഉണ്ടാക്കാനോ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വേതനവും ആനൂകൂല്യവും ലഭ്യമാക്കാനോ ഭെല്‍ തയ്യാറായിട്ടില്ല. കാസര്‍കോട് യൂണിറ്റിനോട് ഭെല്‍ അധികൃതര്‍ കടുത്ത അവഗണന കാട്ടുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ യുപിഎ ഭരണകാലത്തും നിരന്തരം ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ആരോപണമുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.