LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കാന്‍ മീഡിയ വണും

ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കാന്‍ മീഡിയ വണും
Summary
രാവിലെ ആറ് മണി മുതല്‍ തന്നെ പ്രത്യേക തെരഞ്ഞെടുപ്പ് ഷോ

ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ മീഡിയ വണ്‍ ഒരുങ്ങി. വോട്ടെണ്ണലിന്റെ ഓരോ നിമിഷവും ഇടവേളകളില്ലാതെ മീഡിയവണ്‍ പ്രേക്ഷകരിലെത്തിക്കും. ഓരോ സെക്കന്റിലും പുതിയ വിവരങ്ങള്‍ സ്‌ക്രീനില്‍ കാണാം.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് തല്‍സമയവിവരങ്ങള്‍ ലഭ്യമാക്കാന്‍ വിപുലമായ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. അണികളുടെ ആഹ്ലാദാരവങ്ങളും നേതാക്കളുടെ പ്രതികരണങ്ങളും തല്‍സമയം നല്‍കും.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, രാഷ്ട്രീയ നിരീക്ഷകരും അടങ്ങിയ വിപുലമായ പാനല്‍ ഫലം വിലയിരുത്തും. രാവിലെ ആറ് മണി മുതല്‍ തന്നെ പ്രത്യേക തെരഞ്ഞെടുപ്പ് ഷോ ആരംഭിക്കും.