LiveTV

Live

Kerala

പാലക്കാട് ലഹരി ഗുളികകളുടെ വൻ ശേഖരം പിടികൂടി

പാലക്കാട് ലഹരി ഗുളികകളുടെ വൻ ശേഖരം പിടികൂടി
Summary
സംഭവത്തിൽ കളമശ്ശേരി സ്വദേശി റിജുവിനെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു.

പാലക്കാട് വൻ ലഹരി ഗുളികകളുടെ ശേഖരം പിടികൂടി. ട്രെയിൻ മാർഗം കൊച്ചിയിലേക്ക് കടത്തുകയായിരുന്ന അഞ്ഞൂറോളം ലഹരി ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ കളമശ്ശേരി സ്വദേശി റിജുവിനെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി ഗുളികകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കളമശ്ശേരി സ്വദേശി റിജു. കൊച്ചിയിലേക്ക് ലഹരി ഗുളികകൾ കടത്തുന്നതിനിടെയാണ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇയാൾ പിടിയിലായത്. അതിവീര്യമുള്ള മയക്കുഗുളികകളും വേദനാസംഹാരികളും അതിര്‍ത്തി കടന്ന് സംസ്ഥാനത്തെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അഞ്ഞൂറോളം ന്രൈട്രോസം ഗുളികകൾ ഇയാളിൽ നിന്നും പിടികൂടിയത്. പോണ്ടിച്ചേരിയിൽ നിന്നും എത്തിക്കുന്ന ലഹരി ഗുളികകൾ പത്തിരട്ടി വിലക്കാണ് കൊച്ചിയിൽ വിറ്റിരുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധമായ മരുന്നാണിത്. അസുഖമില്ലാത്തവര്‍ കഴിച്ചാല്‍ ഗുരുതര രോഗവും ഉണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹിപ്പി ഗാങ്ങ്സ് ഓഫ് കൊച്ചിൻ എന്ന ലഹരി കടത്ത് സംഘത്തിലെ അംഗമാണെന്ന് പിടിയിലായ റിജു ആർ പി എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട മറ്റ് 2 പേർക്കായുള്ള തിരച്ചിൽ ആർ.പി.എഫ് ഊർജിതമാക്കി. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷം റിജുവിനെ റിമാന്‍റ് ചെയ്തു.