LiveTV

Live

Kerala

വലിയതുറയില്‍ 57 കാരിയെ വീട്ടില്‍കയറി ബലാത്സംഗം ചെയ്തു

വലിയതുറയില്‍ 57 കാരിയെ വീട്ടില്‍കയറി ബലാത്സംഗം ചെയ്തു
Summary
ശംഖുമുഖം വെട്ടുകാട് റോഡിന്‍റെ അരികില്‍ മൂന്ന് വര്‍ഷമായി ഒറ്റക്ക് താമസിക്കുകയായിരുന്നു പീഡനത്തിനിരയായ സ്ത്രീ.

തിരുവനന്തപുരം വലിയതുറയില്‍ 57 വയസുകാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. സ്ത്രീയുടെ മാലയും, പണവും മോഷണം പോയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ശംഖുമുഖം വെട്ടുകാട് റോഡിന്‍റെ അരികില്‍ മൂന്ന് വര്‍ഷമായി ഒറ്റക്ക് താമസിക്കുകയായിരുന്നു പീഡനത്തിനിരയായ സ്ത്രീ. ചെറുപ്പക്കാരനാണ് പീഡനം നടത്തിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.