LiveTV

Live

Kerala

കെഎസ്ആര്‍ടിസി അപകടങ്ങളില്‍ 10 ശതമാനവും യന്ത്രത്തകരാര്‍ മൂലം

കെഎസ്ആര്‍ടിസി അപകടങ്ങളില്‍ 10 ശതമാനവും യന്ത്രത്തകരാര്‍ മൂലം
Summary
വലുപ്പം കൂടുതലാണെങ്കിലും കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍എസി ബസുകള്‍ കാര്യമായ അപകടങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്...

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെടുന്നതില്‍ 10 ശതമാനവും യന്ത്രത്തകരാര്‍ മൂലമാണെന്നാണ് കണക്കുകള്‍. സര്‍വീസ് നടത്തുന്ന അയ്യായിരത്തോളം ബസുകളില്‍ 200ലധികം ബസുകള്‍ക്കും യന്ത്രത്തകരാറുണ്ട്. സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യതക്കുറവും, അറ്റകുറ്റപണിക്കായി ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതും കെഎസ്ആര്‍ടിസിയെ വലയ്ക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ ഓടിയെത്താന്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസിറ്റിന് അനുവദിച്ചിരിക്കുന്ന സമയം അഞ്ച് മണിക്കൂറാണ്. ശരാശരി നല്‍പത് കിലോമീറ്റര്‍ വേഗം നിലനിര്‍ത്തിയാല്‍ മാത്രമേ ഈ സമയക്രമം പാലിക്കാനാകൂ. ദേശീയപാതയില്‍ എവിടെയൊക്കെ 40 കിമീ വേഗത കൈവരിക്കാന്‍ ആനവണ്ടിക്ക് കഴിയും. വഴിയില്‍ നഷ്ടപ്പെടുന്ന സമയം, ഇടക്ക് വേഗത കൂട്ടി പരിഹരിക്കാം എന്ന് കരുതിയാലും മിക്ക വണ്ടികളും ബ്രേക്ക് ലൈനര്‍, അലൈന്‍മെന്റ് തുടങ്ങിയവയ്ക്ക് തകരാറുള്ളവയാണ്.

കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍ പെടുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി കോര്‍പറേഷന്‍ തന്നെ ഇതിനെ കണ്ടെത്തിയിട്ടുണ്ട്. അലൈന്റ്‌മെന്റ് അടക്കമുള്ള അറ്റുകുറ്റ പണിക്ക് ആധുനിക സൗകര്യങ്ങളൊന്നും മിക്ക ഗ്യാരേജുകളിലുമില്ല. വലുപ്പം കൂടുതലാണെങ്കിലും കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍എസി ബസുകള്‍ കാര്യമായ അപകടങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സ്റ്റിയറിംഗ് വീലിന്റെയും ബ്രേക്കിന്റെയും പ്രത്യേകതയാണ് ഇതിന് കരാണം. കാലത്തിന് അനുസരിച്ച് കോര്‍പറേഷന്റെ മറ്റ് ബസുകളും ഈ രീതിയില്‍ പരിഷ്‌കരിക്കണം എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.