LiveTV

Live

Kerala

എരുമപ്പെട്ടിയിലെ കൂട്ട ആത്മഹത്യ ഭൂമാഫിയയുടെ ഭീഷണി മൂലമെന്ന് പരാതി

എരുമപ്പെട്ടിയിലെ കൂട്ട ആത്മഹത്യ ഭൂമാഫിയയുടെ ഭീഷണി മൂലമെന്ന് പരാതി
Summary
പ്രദേശത്തുള്ള ഏഴ് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കുമാറിന്റെ സഹോദരന്‍ കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി...

തൃശൂര്‍ എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്തത് ഭൂമാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. മരിച്ച സുരേഷ് കുമാര്‍ ഭൂമി വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും വില്‍പന തടഞ്ഞ് ചുളുവിലയില്‍ പുരയിടം തട്ടിയെടുക്കാന്‍ ഒരു സംഘം ശ്രമിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഏഴ് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കി.

എരുമപ്പെട്ടി കടങ്ങോട് സ്വദേശി സുരേഷ് കുമാര്‍, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാഖി എന്നിവരെ മാര്‍ച്ച് ഇരുപത്തിയേഴിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക തലത്തില്‍ ചിട്ടികള്‍ നടത്തിയിരുന്ന സുരേഷ് കുമാറിന് ഇടപാടുകാരില്‍ നിന്ന് ലഭിക്കാനുള്ള പണം കിട്ടാതെ വന്നതോടെ കടം പെരുകിയിരുന്നു. വീടും സ്ഥലവും വിറ്റ് ഈ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ സുരേഷിന് പണം പലിശയ്ക്ക് നല്‍കിയവര്‍ സ്ഥലം വാങ്ങാനെത്തിയവരെ തെറ്റിദ്ധരിപ്പിച്ച് ഇടപാടുകള്‍ മുടക്കിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒരു കോടിയിലധികം രൂപയുള്ള ഭൂമി നാല്‍പ്പത് ലക്ഷം രൂപയ്ക്ക് നല്‍കി ഒഴിഞ്ഞു പോകാന്‍ ഇവര്‍ ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്.

പ്രദേശത്തുള്ള ഏഴ് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കുമാറിന്റെ സഹോദരന്‍ കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി. ആത്മഹത്യ ചെയ്ത കുടുംബത്തിലെ ഒരു കുട്ടി രക്ഷപെട്ടിരുന്നു.