LiveTV

Live

Kerala

കള്ളുഷാപ്പുകള്‍ വഴി വിദേശമദ്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി ജി സുധാകരന്‍

കള്ളുഷാപ്പുകള്‍ വഴി വിദേശമദ്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി ജി സുധാകരന്‍
Summary
വകുപ്പ് ഇങ്ങനെ ഒരു തീരുമാനമെടുത്തതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അത് തള്ളിയതായുമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി...

കള്ളുഷാപ്പുകള്‍ വഴി വിദേശമദ്യം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതലയുള്ള മന്ത്രി ജി സുധാകരന്‍. ഇത്തരം നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും പരിശോധിച്ച് പറയാം എന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. വകുപ്പ് ഇങ്ങനെ ഒരു തീരുമാനമെടുത്തതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അത് തള്ളിയതായുമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.